കീവേഡ് Romanian New Wave
ബിയോണ്ട് ദി ഹില്‍സ് 2012
ഒരു അനാഥാലയത്തില്‍ വളരുന്ന വോയിചിത, അലീന എന്നീ പെണ്‍കുട്ടികളുടെ സൗഹൃദമാണ് വിഷയം. 19 വയസ്സായപ്പോള്‍ തന്നെ സംരക്ഷിച്ചിരുന്ന കുടുംബത്തോടൊപ്പം പോകാന്‍ അലീന നിര്‍ബന്ധിതയാകുന്നു. പിന്നീടവള്‍ ജര്‍മനിയിലേക്ക് തൊഴില്‍തേടി പോകുകയാണ്. സന്ന്യാസി മഠത്തില്‍ അഭയം തേടിയ വോയിചിതയാകട്ടെ കന്യാസ്ത്രീയായും മാറുന്നു. വോയിചിതയുമായുള്ള അകല്‍ച്ചയില്‍ അസ്വസ്ഥയാകുന്ന അലീന വോയിചിതയെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട്.